‘സ്റ്റോപ് ദ വാര്‍! പീസ് ഈസ് ദ പ്രയോറിറ്റി’ കൊയിലാണ്ടിയില്‍ ഡി.വൈ.എഫ്.ഐയുടെ യുദ്ധവിരുദ്ധറാലി


കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി കെ.ഷിജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

സി.എം രതീഷ് അധ്യക്ഷനായി. ബി.പി ബബീഷ് സ്വാഗതവും എ.എന്‍ പ്രതീഷ് നന്ദിയും പറഞ്ഞു.

കൊടിയ യുദ്ധത്തിന്റെ ദുരന്തങ്ങളിലേക്ക് ചെന്നുവീണിരിക്കുകയാാണ് യുക്രൈന്‍ എന്ന ചെറിയ രാജ്യം. യുദ്ധം ഏഴുദിവസം പിന്നിടുമ്പോള്‍ ഈ രാജ്യത്തെ അന്തരീക്ഷം സംഘര്‍ഷഭരിതമാണ്. റഷ്യന്‍ ആക്രമണത്തില്‍ രണ്ടായിരത്തിലറെ സാധാരണക്കാര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യുക്രൈന്‍ പറയുന്നത്. നിരവധി പേര്‍ പരിക്കേറ്റു കിടക്കുന്നുണ്ട്. ഈ സംഘര്‍ഷങ്ങള്‍ എന്ന് അവസാനിക്കുമെന്ന് അറിയില്ല. ഈ സാഹചര്യത്തിലാണ് ഈ ദുരന്തയുദ്ധം വളരെ വേഗം അവസാപ്പിക്കണമെന്നാവശ്യപ്പെട്ടും യുദ്ധമേ വേണ്ടയെന്ന സന്ദേശമുയര്‍ത്തിയും ഡി.വൈ.എഫ്.ഐ യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചിരിക്കുന്നത്.