ഓർമ്മകൾക്ക് മുൻപിൽ പ്രണാമമർപ്പിച്ച് കീഴരിയൂർ ബോംബ് കേസ് സ്മൃതി മണ്ഡപത്തിലേക്കുള്ള യാത്ര; ആഘോഷമാക്കി പുളിയഞ്ചേരി യു.പി സ്കൂളിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ
കൊയിലാണ്ടി: സ്വാതന്ത്ര്യ സമരത്തിൽ മലബാറിനെ അടയാളപ്പെടുത്തുന്ന കീഴരിയൂർ ബോംബ് കേസ് സ്മൃതി മണ്ഡപത്തിലേക്ക് സ്വാതന്ത്ര്യ സമര സ്മൃതിയാത്ര സംഘടിപ്പിച്ച് പുളിയഞ്ചേരി യു.പി സ്കൂൾ. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചാണ് സ്‌മൃതിയത്ര നടത്തിയത്.
സ്കൂളിൽ നടന്നാണ് ചടങ്ങുകൾ കൊയിലാണ്ടി നഗരസഭാ കൗൺസിലർ ടി.പി ശൈലജ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് പ്രബീഷ് കണാരൻ കണ്ടി അധ്യക്ഷത വഹിച്ചു.
സ്‌മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിന് കീഴരിയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിൽ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി തഹസിൽദാർ സി.പി മണി പ്രഭാഷണം നടത്തി.
ചടങ്ങിൽ കീഴരിയൂർ വില്ലേജ് ഓഫീസർ അനിൽകുമാർ, ഹെഡ്മിസ്ട്രസ് സുപർണ്ണ ചാത്തോത്ത്, വി രമേശൻ, സന്തോഷ് കുറുമയിൽ, പി.ടി.എ വൈസ് പ്രസിഡൻ്റ് നിധീഷ് മോഹൻ, സ്റ്റാഫ് സെക്രട്ടറി കെ.എം അബൂബക്കർ, വാർഡ് മെമ്പർ മനോജ് എന്നിവർ സംസാരിച്ചു.