ജനങ്ങൾക്കായി മഴയത്തും വെയിലത്തും കഷ്ട്ടപ്പെടുന്ന പോലീസുകാർക്ക് കരുതലായി അവരെത്തി; കുടകൾ സമ്മാനിച്ച് കൊയിലാണ്ടി ഗീത വെഡിംഗ്സ്


കൊയിലാണ്ടി: കോരി ചൊരിയുന്ന മഴയാണെങ്കിലും പൊരി വെയിലാണെങ്കിലും നാടിനായി കഷ്ട്ടപ്പെടുന്ന പോലീസുകാർക്ക് സമ്മാനവുമായി ഗീത വെഡിംഗ്സ് എത്തി. മഴയിൽ നിന്നും വെയിലിൽ നിന്നും കരുതൽ നേടാനുള്ള കുടയാണ് അവർ സമ്മാനിച്ചത്.

കൊയിലാണ്ടി ട്രാഫിക്ക് പോലിസ്, കാപ്പാട് ടൂറിസ്റ്റ് പോലീസ്, ഹൈവേ പോലീസ് എന്നിവർക്ക് കുട നൽകി. ഗീത വെഡിംഗ്സ് കൊയിലാണ്ടി മാനേജിങ് പാർട്ണർ സോജീത്, മാനേജർ അഭിലാഷ് എന്നിവരിൽ നിന്ന് ട്രാഫിക് എസ്.ഐ.ദിനേഷ്, കാപ്പാട് ടൂറിസ്റ്റ് പോലീസ് എ.എസ്.ഐ. രജീഷ് കുമാർ, ഹൈവേ എസ്‌ ഐ. എന്നിവർ കുട ഏറ്റുവാങ്ങി.