സ്വാതന്ത്ര്യദിനാഘോഷത്തില്‍ കൊയിലാണ്ടിയും: പതാക ഉയര്‍ത്തലും പായസവിതരണവുമായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് സമീപത്തെ ഓട്ടോ കൂട്ടായ്മ, സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയ്ക്കു സമീപം പതാക ഉയര്‍ത്തി സീനിയര്‍ സിറ്റിസണ്‍


കൊയിലാണ്ടി: 78ാമത് സ്വാതന്ത്ര്യദിന ആഘോഷപരിപാടികളുടെ ഭാഗമായി കൊയിലാണ്ടി താലൂക്ക് ആശുപത്രി ലൈനിലെ ഓട്ടോ കൂട്ടായ്മ. രാവിലെ എട്ടരയോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. ഓട്ടോ കൂട്ടായ്മയുടെ ഭാഗമായ ജയപ്രകാശ് പന്തലായനി ദേശീയപതാക ഉയര്‍ത്തി.

തുടര്‍ന്ന് ആശുപത്രിയിലെയും പരിസരത്തെയും ആളുകള്‍ക്ക് ഓട്ടോ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പായസം വിതരണം ചെയ്തു. അഞ്ഞൂറോളം പേര്‍ക്കാണ് പായസമൊരുക്കിയത്.

ആഘോഷവുമായി സീനിയര്‍ സിറ്റിസണ്‍

സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയില്‍ സീനിയര്‍ സിറ്റിസണ്‍ പ്രസിഡണ്ട് പ്രഭാകരന്‍ പതാകയുയര്‍ത്തി. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും നടന്നു. സീനിയര്‍ സിറ്റിസണ്‍ സെക്രട്ടറി പുഷ്പരാജ് എളയടത്ത് വേണുഗോപാല്‍, നാരായണന്‍ നായര്‍, ശ്രീരഞ്ജിനി നടേലക്കണ്ടി, ദാസ്സൂട്ടി അശോകന്‍ ഒളവണ്ണ എന്നിവര്‍ പങ്കാളികളായി.

കീഴരിയൂരില്‍ പതാക ഉയര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കീഴരിയൂര്‍ സെന്ററില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി ജനറല്‍ സെക്കട്ടറി രാജേഷ് കീഴരിയൂര്‍ പതാക ഉയര്‍ത്തി. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇടത്തില്‍ രാമചന്ദ്രന്‍, സവിത നിരത്തിന്റെ മീത്തല്‍, കെ.പി.സുലോചന ടീച്ചര്‍, ടി.എം.മനു, ടി.നന്ദകുമാര്‍, രഷിത്ത് ലാല്‍, എന്‍.എം.പ്രഭാകരന്‍, വേണുഗോപാല്‍, സത്താര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.