തെരുവ്നായ ആക്രമണം; പ്രതിഷേധവുമായി മുസ്ലീം യൂത്ത് ലീഗ്,പഞ്ചായത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു


Advertisement

കൊയിലാണ്ടി: വര്‍ദ്ധിച്ചുവരുന്ന തെരുവുനായ അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ്.

മൂടാടി പഞ്ചായത്തിലേക്കു നടത്തിയ മാർച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ ഉദ്ഘാടനം ചെയ്തു.

Advertisement

കേരളത്തിൽ തെരുവ് നായ ആക്രമണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.

Advertisement

നന്തി അറബിക് കോളേജിനു മുൻപിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് കെ.കെ റിയാസ് മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ആബിദ് നന്തി, ജനറൽ സെക്രട്ടറി റാഷിദ്‌ നന്തി, ട്രഷറർ പി പി നബീൽ, ഷഫീക് പാലക്കുളം, സജീർ നന്തി, എന്നിവർ നേതൃത്വം നൽകി.

Advertisement

സി.കെ അബൂബക്കർ മുതുകുനി, മുഹമ്മദ്‌ അലി, വാർഡ്മെമ്പർ റഫീഖ് പുതലത്ത്, പി ഇൻഷിദ,

ഉസ്ന എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ടി.കെ നാസർ, കോളരട്ടിൽ റഷീദ്, അബൂബക്കർ, കാട്ടിൽ മോയോൻ കാദർ, മോയിൽ കരീം, മണ്ടോളി റഷീദ് ബ്ലോക്ക്‌ മെമ്പർ സുഹർ, കാദർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

summary: increasing street violence; Muslim Youth League with protest


Community-verified icon