Tag: dogs

Total 2 Posts

ഓമനിച്ചു വളര്‍ത്തിയ പട്ടിയെ നഷ്ടപ്പെട്ടിട്ടുണ്ടോ? കൊല്ലം നെല്ല്യാടി റോഡില്‍ റോട്ട് വീലര്‍ ഇനത്തില്‍പ്പെട്ട പട്ടിയെ അവശനിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം നെല്ല്യാടി റോഡില്‍ കുട്ടത്ത്കുന്നില്‍ റോട്ട് വീലര്‍ ഇനത്തില്‍പ്പെട്ട പെണ്‍പട്ടിയെ അവശനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഒന്നുരണ്ടുദിവസമായി ഈ പട്ടി പ്രദേശത്ത് അലഞ്ഞുതിരിയുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ പ്രദേശവാസിയായ റിനിത്ത് പട്ടിയെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഭക്ഷണവും മറ്റും കൊടുത്തത്തോടെ ആരോഗ്യസ്ഥിതി അല്പം മെച്ചപ്പെട്ടിട്ടുണ്ട്. പട്ടിയുടെ ഉടമസ്ഥര്‍ 9747788957 എന്ന നമ്പറില്‍ ബന്ധപ്പെടുക.

തെരുവ്നായ ആക്രമണം; പ്രതിഷേധവുമായി മുസ്ലീം യൂത്ത് ലീഗ്,പഞ്ചായത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു

കൊയിലാണ്ടി: വര്‍ദ്ധിച്ചുവരുന്ന തെരുവുനായ അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ്. മൂടാടി പഞ്ചായത്തിലേക്കു നടത്തിയ മാർച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ തെരുവ് നായ ആക്രമണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. നന്തി അറബിക് കോളേജിനു മുൻപിൽ നിന്നും ആരംഭിച്ച