ഓമനിച്ചു വളര്‍ത്തിയ പട്ടിയെ നഷ്ടപ്പെട്ടിട്ടുണ്ടോ? കൊല്ലം നെല്ല്യാടി റോഡില്‍ റോട്ട് വീലര്‍ ഇനത്തില്‍പ്പെട്ട പട്ടിയെ അവശനിലയില്‍ കണ്ടെത്തി


കൊല്ലം: കൊല്ലം നെല്ല്യാടി റോഡില്‍ കുട്ടത്ത്കുന്നില്‍ റോട്ട് വീലര്‍ ഇനത്തില്‍പ്പെട്ട പെണ്‍പട്ടിയെ അവശനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഒന്നുരണ്ടുദിവസമായി ഈ പട്ടി പ്രദേശത്ത് അലഞ്ഞുതിരിയുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.

ഇന്ന് രാവിലെ പ്രദേശവാസിയായ റിനിത്ത് പട്ടിയെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഭക്ഷണവും മറ്റും കൊടുത്തത്തോടെ ആരോഗ്യസ്ഥിതി അല്പം മെച്ചപ്പെട്ടിട്ടുണ്ട്. പട്ടിയുടെ ഉടമസ്ഥര്‍ 9747788957 എന്ന നമ്പറില്‍ ബന്ധപ്പെടുക.