കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; പ്രതിഷേധവുമായി ഡോക്ടര്‍മാരും നഴ്‌സുമാരും
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും.
ഇന്നലെ രാത്രി 10.15 ഓടെ സഹോദരിയെ ചികിത്സിക്കാന്‍ എത്തിയ യുവാവ് ചികിത്സ പോര എന്ന് പറഞ്ഞ് വഴക്കിട്ടിരുന്നു. പിന്നീട് നാട്ടില്‍ നിന്ന് ഫോണ്‍ ചെയ്ത് സുഹൃത്തുക്കളെ വിളിച്ചുവരുത്തി അക്രമം നടത്തുകയായിരുന്നു.
സംഭവത്തില്‍ ഡ്യൂട്ട് നഴ്‌സ് അരുണിന് പരിക്കേറ്റിരുന്നു. ഡ്യൂട്ടി ഡോക്ടര്‍ അരുണ്‍ദാസിനെ അസഭ്യം പറയുകയും ചെയ്തിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
താലൂക്ക് ആശുപത്രിയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സുനില്‍ അസോസിയേറ്റ് സൂപ്രണ്ട് വിനോദ്,ബിജോയ് എന്നിവര്‍ സംസാരിച്ചു. രശ്മി പി.എസ് നന്ദി പറഞ്ഞു.