താമരശേരിയില്‍ കാട്ടുപോത്തിന്റെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്


Advertisement

കോഴിക്കോട്: താമരശേരി കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ അക്രമണം. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകന്‍ റിജേഷിനാണ് (35) പരുക്കേറ്റത്.

Advertisement

സംസാരശേഷിയില്ലാത്ത റിജേഷ് അച്ഛനൊപ്പം റബര്‍ ടാപ്പിങ് ചെയ്യുന്നതിനിടെയായിരുന്നു കാട്ടുപോത്തിന്റെ അക്രമണം ഉണ്ടായത്. റിജേഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisement

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം എരുമേലിയിലും കൊല്ലം അഞ്ചലിലുമുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു.

Advertisement