ലോക്‌സഭാ തെരഞ്ഞെടുപ്പ്; കേരളത്തില്‍ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ യു.ഡി.എഫ് മുന്നില്‍, കൊല്ലവും ഇടുക്കിയും ഉറപ്പിച്ച് യു.ഡി.എഫ്, നില മെച്ചപ്പെടുത്തി എല്‍.ഡി.എഫ്


തിരുവന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ ഫലം സൂചനകള്‍ പുറത്തുവരുന്നു. കേരളത്തില്‍ യു.ഡി.എഫ് മുന്നില്‍. 14 ഇടത്ത് യു.ഡി.എഫ് എന്‍.ഡി.എഫ് അഞ്ച് എന്നിങ്ങനെയാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുറത്ത് വരുന്നത്.

ഇ.വി.എം വോട്ടുകള്‍ കൂടി എണ്ണിതുടങ്ങിയപ്പോള്‍ ലീഡ് മാറിത്തുടങ്ങിയിരിക്കുന്നു. വടകരയില്‍ വൈകി വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ 82 വോട്ടുകള്‍ക്ക് മുന്നില്‍ ഷാഫി പറമ്പില്‍ മുന്നില്‍ എന്നാണ് ലഭിക്കുന്ന വിവരം. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി, വയനാട്, പാലക്കാട്, പൊന്നാനി എന്നിവിടങ്ങളില്‍ യു.ഡി എഫ് വലിയ ലീഡാണ് ഉള്ളത്.

കാസര്‍ഗോഡിലും ആറ്റിങ്ങലിലും എല്‍.ഡി.എഫ് മുന്നിട്ട് നില്‍ക്കുന്നു. തിരുവനന്തപുരത്ത് എന്‍.ഡി.എ ലീഡ് മുന്നിട്ട് നില്‍ക്കുന്നു. ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്‍ 368 വോട്ടിന് മുന്നില്‍ നില്‍ക്കുന്നു.