തിക്കോടി എഫ്.സി.ഐക്കു മുന്നില്‍ ലോറിക്കു മുകളില്‍ പെട്രോളുമായി കയറി ആത്മഹത്യ ശ്രമം
തിക്കോടി: എഫ്.സി.ഐക്കു മുന്‍പില്‍ ലോറിക്കു മുകളില്‍ പെട്രോളുമായി കയറി പ്രാദേശിക ലോറിത്തൊഴിലാളിയുടെ ആത്മഹത്യ ശ്രമം. മൂരാട് സ്വദേശി അറഫാത്ത് ആണ് ആത്മഹത്യാശ്രമം നടത്തിയത്.
പയ്യോളി പൊലീസ് സി.ഐ കെ.സി.സുഭാഷ് ബാബു ലോറിക്ക് മുകളില്‍ കയറി സാഹസികമായി കീഴ്‌പ്പെടുത്തി അറഫാത്തിനെ താഴെ ഇറക്കി. ഇതിനിടയില്‍ പിടിവലിക്കിടയില്‍ പെട്രോള്‍ സി.ഐ.യുടെ കണ്ണിലും തലയിലും തെറിച്ചു. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം.
സംയുക്ത ലോറി തൊഴിലാളി കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ ഇന്നു മുതല്‍ എഫ്.സി.ഐ യില്‍ അനശ്ചിത കാല സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി എഫ്.സി.ഐ ഗോഡൗണ്‍ കവാടത്തില്‍ ലോറി തടഞ്ഞപ്പോഴാണ് അറഫാത്ത് ലോറിക്കു മുകളില്‍ കയറി ആത്മഹത്യാ ശ്രമം നടത്തിയത്.
എഫ്.സി.ഐ യില്‍ നിന്ന് ധാന്യങ്ങള്‍ കൊണ്ടുപോകാന്‍ കരാറെടുത്തയാളും, പ്രദേശിക ലോറി ത്തൊഴിലാളികളും മാസങ്ങളായി തൊഴില്‍ തര്‍ക്കം തുടങ്ങിയിട്ട്. കരാറുകാരന്‍ പുറത്തു നിന്നും ലോറികള്‍ കൊണ്ടുവന്ന് ലോഡ് കൊണ്ടു പോകുന്നത് ലോറി തൊഴിലാളികള്‍ പല പ്രാവശ്യം തടഞ്ഞിരുന്നു. ലോറി ത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷം പൊലീസ് ലോറികള്‍ കടത്തിവിട്ടു.