ടെറസില്‍ വീണ തേങ്ങ താഴേക്ക് ഇടുന്നതിനിടയില്‍ കാല്‍വഴുതി വീണു; നരിപ്പറ്റയിലെ മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് മരിച്ചു


കക്കട്ടില്‍: നരിപ്പറ്റ മീത്തല്‍ വയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് മരിച്ചു. യൂത്ത് ലീഗ് ശാഖ ഭാരവാഹിയും എസ്.കെ.എസ്.എസ്.എഫ് സജീവ പ്രവര്‍ത്തകനുമായ തെറ്റത്ത് അനസാണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസ്സായിരുന്നു.

ടെറസില്‍ വീണ തേങ്ങ താഴേക്ക് ഇടുന്നതിനിടയില്‍ കാല്‍വഴുതി വീഴുകയായിരുന്നു. പരേതനായ തെറ്റത്ത് അമ്മതിന്റെയും കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ: അസ്മ. മക്കള്‍: അഫ്‌ലഹ്, അയി സമഹ്‌റിന്‍.

സഹോദരങ്ങള്‍: ഹമീദ്, അര്‍ഷാദ് (ഇരുവരും യുഎഇ), അസീസ് (ഖത്തര്‍), ആസ്യ, ഹസീന, അര്‍ശിന.