ചേമഞ്ചേരിയിൽ ചെങ്കല്ല് കയറ്റി വന്ന ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ചെങ്കല്ല് കയറ്റി വന്ന ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം. അഭിലോഷ് കോര്‍ണറിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആറ്റപ്പുറത്ത് സജിത്തിന്റെ വീട്ടുമുറ്റത്തേക്കാണ് ലോറി മറിഞ്ഞുവീണത്. വലിയ കയറ്റവും വളവും ഉള്ള ഭാഗത്ത് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലേക്ക് മറിയുകയായിരുന്നു.
വീട്ടുമുറ്റത്തേക്ക് മറിഞ്ഞ ലോറി തെങ്ങിൽ തട്ടി നിന്നതിനാലാണ് വലിയ അപകടം ഒഴിവായത്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ളവർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.
Description: In Chemanchery, the lorry overturned in the backyard