18 മത് കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ ജില്ലാ സമ്മേളനം 12ന്
കൊയിലാണ്ടി: കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ 18-ാം മത് ജില്ലാ കൗണ്‍സില്‍ സമ്മേളനം ഫെബ്രുവരി 12 ന് നടക്കും. കൊടക്കാട്ടുമുറി കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടക്കുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡണ്ട് എ.വി ഗണേശന്‍ അധ്യക്ഷത വഹിക്കും. കെ. ബാലനാരായണന്‍, സി.ആര്‍ പ്രഫുല്‍ കൃഷ്ണ, കൗണ്‍സില്‍ വി. രമേശന്‍ മാസ്റ്റര്‍, വനിതാ വേദി സംസ്ഥാന പ്രസിഡണ്ട് ലതികാ രവീന്ദ്രന്‍ ,സംസ്ഥാന ഭാരവാഹികളായ വി.വി. പ്രഭാകരന്‍, ശിവദാസന്‍ ഇരിങ്ങത്ത്, ആര്‍. നാരായണന്‍, പി. രാഘവന്‍ എന്നിവര്‍ പങ്കെടുക്കും.
1976 ല്‍ കേരള ഗവണ്‍മെന്റ് പട്ടികജാതി ലിസ്റ്റിലേക്ക് ശുപാര്‍ശ ചെയ്ത വിഭാഗമാണ് പുന:ശുപാര്‍ശ നടത്തി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, ഒബിസി യിലെ 85വിഭാഗങ്ങള്‍ക്ക് മൂന്നു ശതമാനം നാമമാത്ര തൊഴില്‍ സംവരണം ഈ വിഭാഗങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്നില്ല 1% തൊഴില്‍ സംവരണം വേണം, വിദ്യാഭ്യാസത്തിന് അനുവദിച്ച 1% സംവരണം ഡിഗ്രി, ടി.ടി.സി കോഴ്‌സുകളിലേക്ക് കൂടി അനുവദിക്കണം.
കോഴിക്കോട് ജില്ലയിലെ കുലാല വിഭാഗത്തെ സ D 29 /2022 / Date 30 |3 /2022 ഇ ഡിസ്ട്രികറ്റ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനു പട്ടികജാതി വികസന വകുപ്പ്ഉത്തരവ് ഇറക്കിയെങ്കിലും ഗവണ്‍മെന്റ് സൈറ്റിലോ, സര്‍വകലാശാല, വിദ്യാഭ്യാസ ബോര്‍ഡ് പ്രോസ്പറ്റേസില്‍ ഉള്‍പ്പെടുത്താത്തത് കാരണം ആനുകൂല്യം നഷ്ടപ്പെടുന്നത് ഒഴിവാക്കുക., മണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ കോര്‍പ്പറേഷന്‍ ആവശ്യമായ ഫണ്ടും സൗകര്യങ്ങളും നല്‍കുക, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ വിഭാഗ വികസന കോര്‍പ്പറേഷന്‍ ആവശ്യമായ ഫണ്ട് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും.
പത്രസമ്മേളനത്തില്‍ ഷിജു പാലേരി, ശിവദാസന്‍ ഇരിങ്ങത്ത്, രാധാകൃഷ്ണന്‍ കൊന്നക്കല്‍ ആര്‍. ശശി, എം. പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.