പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ല: ചങ്ങനാശ്ശേരിയില്‍ മൂന്നംഗ സംഘം സപ്ലൈയറുടെ തല അടിച്ചു പൊട്ടിച്ചു


Advertisement

ചങ്ങനാശ്ശേരി: പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ലെന്നാരോപിച്ച് ചങ്ങനാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരന്റെ തലയ്ക്കടിച്ചു. ചങ്ങനാശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ഇവിടെ സപ്ലൈയറായി ജോലി ചെയ്യുന്ന അസം സ്വദേശിയായ മുസ്തഫയെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്.

Advertisement

തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരാണ് ഹോട്ടലില്‍ എത്തിയത്. ഇവര്‍ പൊറോട്ട ഓര്‍ഡര്‍ ചെയ്യുകയും, ഒപ്പം കറി സൗജന്യമായി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് ഹോട്ടല്‍ ജീവനക്കാരനെ അക്രമിച്ചത്.

Advertisement

പോലീസുകാര്‍ എത്തിയാണ് മുസ്തഫയെ ആശുപത്രിയില്‍ എത്തിച്ചത്. ഇയാളുടെ തലയ്ക്ക് അഞ്ച് തുന്നുണ്ട്. അക്രമണം നടത്തിയവരെ ഹോട്ടലിലെ മറ്റു ജീവനക്കാര്‍ തടഞ്ഞുവെച്ചു. ചങ്ങനാശ്ശേരി പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു.

Advertisement