ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് ആരോപണം; ബാലുശേരി വയലടയില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റു


Advertisement

ബാലുശ്ശേരി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാരോപിച്ച് എറണാകുളം സ്വദേശികളായ രണ്ടുപേരും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ സംഘര്‍ഷം.

Advertisement

ബാലുശേരി വയലടയിലാണ് സംഭവം. പരുക്കേറ്റ യുവാക്കളെ ബാലുശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ സഹോദരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

Advertisement

ബാലുശ്ശേരി എസ്.ഐ. സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തുകയും പെണ്‍കുട്ടിയെ പൂനത്തുള്ള വീട്ടിലേക്ക് എത്തിക്കുകയും ചെയ്തു. ഇവര്‍സഞ്ചരിച്ച ഇന്നോവ കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement

summary: in Balussery, youths were beaten up for allegedly trying to kidnap a girl they met through Instagram