Tag: Abduction

Total 6 Posts

കുന്ദമംഗലത്ത് പ്രവാസിയെ ബൈക്ക് തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി

കോഴിക്കോട്: കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി. ഇന്നലെ ദുബായില്‍ നിന്നും നാട്ടിലെത്തിയ ഷിജല്‍ ഷാന്‍ എന്ന യുവാവിനെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് പന്ത്രണ്ടര മണിക്ക് പെരിങ്ങളത്ത് വെച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്ക് ശേഷം ഇയാളെ വിട്ടയച്ചു. വഴിയരികില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ കുന്ദമംഗലം പൊലിസ് കേസെടുത്തു.

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് ആരോപണം; ബാലുശേരി വയലടയില്‍ യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റു

ബാലുശ്ശേരി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാരോപിച്ച് എറണാകുളം സ്വദേശികളായ രണ്ടുപേരും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ സംഘര്‍ഷം. ബാലുശേരി വയലടയിലാണ് സംഭവം. പരുക്കേറ്റ യുവാക്കളെ ബാലുശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ സഹോദരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ ഇടപെട്ടാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ബാലുശ്ശേരി എസ്.ഐ. സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തുകയും പെണ്‍കുട്ടിയെ

ഫോട്ടോ എടുക്കാനായി കുട്ടിയെ ഒപ്പം വിടണമെന്ന് ആവശ്യപ്പെട്ട് മൂന്നംഗ സംഘം വീട്ടിലെത്തിയ സംഭവം: സമഗ്രമായ അന്വേഷണം വേണമെന്ന് പുറക്കാട് ശാന്തി സദനം സ്‌കൂള്‍

കൊയിലാണ്ടി: ഫോട്ടോ എടുക്കാനായി ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനിയെ ഒപ്പം വിടണമെന്ന് ആവശ്യപ്പെട്ട് മൂന്നംഗ സംഘം കുരുടിമുക്കിലെ വീട്ടിലെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കുട്ടി പഠിക്കുന്ന സ്‌കൂള്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പുറക്കാട്ടെ ശാന്തി സദനം സ്‌കൂളിലെ അധ്യാപക-രക്ഷാകര്‍തൃ സമിതി (പി.ടി.എ) അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ ചേര്‍ന്ന പി.ടി.എ

ഉള്ളിയേരി സ്വദേശിനിയായ പതിനാറുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് ഒന്നര മാസമായി ഒളിവിൽ കഴിയവെ

എലത്തൂർ: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മുഖ്യ പ്രതി നാസറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. തലക്കുളത്തൂർ കേന്ദ്രീകരിച്ച് ശക്തി പ്രാപിച്ചു വരുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ നാട്ടുകാരുടെ പ്രക്ഷോഭം നടന്നുവരുന്നതിനിടെയാണ് നാസറിന്റെ സംഘത്തിൽ പെട്ട ഒരാൾകൂടി പോലീസിന്റെ പിടിയിലാകുന്നത്. വിവിധ സംസ്ഥാനങ്ങളിലെ രഹസ്യകേന്ദ്രങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന

പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത് കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന; പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്

ചങ്ങരോത്ത്: പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ യുവാവിനെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് എവിടെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റെ ബന്ധുക്കളുടെ ഫോണിലേക്കെത്തിയ വാട്‌സ് ആപ് സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.

‘സ്വർണ്ണം തിരികെ തന്നില്ലെങ്കിൽ കൊന്നുകളയും’; പന്തിരിക്കര സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി

പേരാമ്പ്ര: വിദേശത്തുനിന്ന് എത്തിയ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. വിദേശത്തു നിന്ന് കൊണ്ടുവന്ന സ്വർണ്ണം തിരികെ നൽകിയില്ലെങ്കിൽ യുവാവിനെ കൊല്ലുമെന്ന ഭീഷണിയെ തുടർന്ന് കുടുംബം പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മെയ് പതിമൂന്നിനാണ് യുവാവ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് 20-ാം തിയ്യതി ജോലിക്കെന്നും പറഞ്ഞു