മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ അനുശോചനം; അരിക്കുളത്ത് സര്‍വ്വകക്ഷി യോഗം


Advertisement

അരിക്കുളം: കുരുടി മുക്കില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സര്‍വ്വകക്ഷി യോഗം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ അധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ നീലാംബരി അനുശോചന പ്രമേയം അവതരിപ്പിച്ചു.

Advertisement

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി രാമചന്ദ്രന്‍, എ.കെ.എന്‍ അടിയോടി, വി.എം ഉണ്ണി, ശശി ഊട്ടേരി, ഇ.കെ അഹമ്മദ് മൗലവി, എന്‍.വി നജീഷ്, രാധാകൃഷ്ണന്‍ എടവന, പ്രേം ഭാസില്‍, വേണു നമ്പ്രത്ത്, ബിനി മഠത്തില്‍, കെ.എം അമ്മത്, സമീര്‍ ചാലില്‍, കെ രജനി, സി രാഘവന്‍, ആവള അമ്മത്, ഒ.കെ ചന്ദ്രന്‍, പി.എം പ്രകാശന്‍, എന്‍.വി അഷറഫ്, സാജിദ് ഏക്കാട്ടൂര്‍, കെ.എം ശങ്കരന്‍, അന്‍സിന കുഴിച്ചാലില്‍, യൂസഫ് കുറ്റിക്കണ്ടി, അരവിന്ദന്‍ മേലമ്പത്ത്, പി.എം രാധ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement