സ്ഥാനാര്‍ത്ഥി പട്ടികയില്‍ അതൃപ്തി; വടകരയില്‍ ഷാഫി പറമ്പിലിന് പകരം തന്നെ നിര്‍ത്താമായിരുന്നെന്ന് ഐ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതില്‍ അതൃപ്തി വ്യക്തമാക്കി ഐ.ഐ.സി.സി വക്താവ് ഡോ. ഷമ മുഹമ്മദ്.
ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വടകരയില്‍ ഷാഫി പറമ്പിലിന് പകരം തന്നെ പരിഗണിക്കാമായിരുന്നുവെന്ന് ഷമ പറഞ്ഞു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ 19 സ്ഥാനാര്‍ത്ഥകളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഷമ തന്റെ അതൃപ്തി വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും സ്ത്രീകളെ അവഗണിച്ചെന്നും സംവരണ സീറ്റ് അല്ലായിരുന്നെങ്കില്‍ ആലത്തൂരില്‍ രമ്യ ഹരിദാസനെയും തഴഞ്ഞേനെയെന്നും ഷമ കുറ്റപ്പെടുത്തി.
‘പാര്‍ട്ടി പരിപാടികളില്‍ സ്ത്രീകളെ സ്റ്റേജില്‍ ഇരുത്താന്‍ പോലും നേതാക്കള്‍ തയ്യാറാകാറില്ല. സ്ത്രീകള്‍ക്ക് എപ്പോഴും നല്‍കുന്നത് തോല്‍ക്കുന്ന സീറ്റാണെന്നും ഷമ പറഞ്ഞു.