വിദ്യാര്‍ഥികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ ഒഴിവാക്കല്‍ ഇനി എളുപ്പമാകും; കൊയിലാണ്ടി താലൂക്കിലെ അഞ്ച് സ്‌കൂളുകളില്‍ ഇന്‍സിലെറ്റര്‍ വിതരണം ചെയ്ത് ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്‍


കൊയിലാണ്ടി: ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്‍ കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സബിലിറ്റി പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷനുമായി സയോജിച്ചു കൊയിലാണ്ടി താലൂക്കിലെ അഞ്ച് സ്‌കൂളില്‍ ഇന്‍സിലെറ്റര്‍ വിതരണം നടത്തി. കൊയിലാണ്ടി ബോയ്സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ ഐ.സി.ഐ.സി ബാങ്ക് റീജിയണല്‍ ഹെഡ് സെയില്‍ ഗോകുല്‍ സി.പി കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ടിന് ഇന്‍സെലറ്റര്‍ കൈമാറി

നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ അധ്യക്ഷന്‍ ആയിരുന്നു. ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്‍ ഡേവലപ്‌മെന്റ് ഓഫീസര്‍ മിഥുന്‍ മോഹന്‍ പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ പ്രോഗ്രാം മാനേജര്‍ ബിജേഷ് ടി.ടി, ഐ.സി.ഐ.സി.ഐ ബാങ്ക് റീജിയണല്‍ ഹെഡ് സെയില്‍സ് ഗോകുല്‍.സി.പി, കുടുംബശ്രീ ചെങ്ങോട്ടുകാവ് സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ പ്രണീത ടി.കെ, കൊയിലാണ്ടി നഗരസഭ നോര്‍ത്ത് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ഇന്ദുലേഖ എം.പി എന്നിവര്‍ ആശംസ അറിയിച്ചു.

ചടങ്ങിന് കൊയിലാണ്ടി നഗരസഭ സൗത്ത് കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ വിപിന.കെ.കെ സ്വാഗതവും ഗവ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍.വി പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.