കൂറ്റം മരം കടപുഴകി വീണു, താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്; യാത്ര പൂർണ്ണമായി സ്തംഭിച്ചു


താമരശേരി: താമരശേരി ചുരത്തിൽ കൂറ്റൻ മരം കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഒന്നാം വളവിനും രണ്ടാം വളവിനു മിടിലായി രാത്രി 7.30 നാണ് മരം വീണത്. മുക്കാൽ മണിക്കൂർ ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു. ചുരം സംരക്ഷണ സമിതി പ്രവർത്തകരും വനപാലകരും പോലീസും യാത്രക്കാരും ചേർന്ന് മരം മുറിച്ചു മാറ്റി രാത്രി എട്ടേ കാലോടെ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കി.

ഓണത്തിരക്കുള്ള ഈ സമയം ചുരത്തിൽ വലിയ വാഹന കൂട്ടം തന്നെ ഉണ്ടായിരുന്നു. തുടർന്ന് നിരവധി വാഹനങ്ങൾ കുരുക്കിൽപ്പെട്ടു, കനത്ത മഴയും ഉണ്ടായിരുന്നതിനാൽ യാത്രക്കാർ ഏറെ പ്രയാസത്തിലായി.

ഗതാ​ഗതം തടസമായതിനെ തുടർന്ന് വാഹനങ്ങളുടെ തിരക്കായിരുന്നു ചുരത്തിൽ. വൈകുന്നേരം ഒന്നാം വളവിൽ കെ എസ് ആർ ടി സി ബസ് കേടുവന്നും ഗതാഗത തടസ്സപ്പെട്ടിരുന്നു. കുറെ നേരം വൺവേ ആയാണ് ഗതാഗതം നിയന്ത്രിച്ചത്.

Summary: huge tree fell on the thamarassery churam massive traffic jams