തിരുവനന്തപുരത്ത്‌ ഇൻഷുറൻസ് ഓഫീസിൽ വൻതീപിടിത്തം; രണ്ടു സ്ത്രീകൾ പൊള്ളലേറ്റ് മരിച്ചു


Advertisement

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനിയിൽ വൻ തീപിടിത്തം. രണ്ട് സ്ത്രീകൾ പൊള്ളലേറ്റ് മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്.

Advertisement

ഇന്നു ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിനകത്താണ് തീപ്പിടിത്തമുണ്ടായത്. ഓഫീസ് പൂർണമായി കത്തിനശിച്ചു. സ്ഫോടന ശബ്ദം കേട്ടാണ് നാട്ടുകാർ സംഭവസ്ഥലത്തേക്ക് എത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് രണ്ട് സ്ത്രീകളെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

Advertisement

ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായി അണച്ചത്. മരിച്ച വൈഷ്ണ മാത്രമാണ് ഓഫീസില്‍ ജോലി ചെയ്യുന്നത്. ഓഫീസിലെ എസി കത്തി നശിച്ചിട്ടുണ്ട്. ഇത് പൊട്ടിത്തെറിച്ചതാണോ, അതല്ല ആരെങ്കിലും തീയിട്ടതാണോ എന്നതിനെപ്പറ്റി അന്വേഷണം നടക്കുകയാണ്‌.

Summary: Huge fire at insurance office in Thiruvananthapuram; Two women were burned to death.

Advertisement