പാന്‍കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും ലോണെടുത്തിട്ടുണ്ടോ? തട്ടിപ്പിന് ഇരയാവാതിരിക്കാന്‍ ചെയ്യേണ്ടത്


ന്ത്യക്കാരെ സംബന്ധിച്ച് പ്രധാനപ്പെട്ട രേഖകളിലൊന്നാണ് പാന്‍കാര്‍ഡ്. കാരണം പാന്‍കാര്‍ഡ് ഇല്ലാതെ പ്രധാനപ്പെട്ട ഇടപാടുകളൊന്നും നടത്താന്‍ കഴിയില്ല. പാന്‍ അലക്ഷ്യമായി കൈകാര്യം ചെയ്താല്‍ ചില പ്രശ്‌നങ്ങളുമുണ്ട്. കാര്‍ഡ് ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകള്‍ കൂടിക്കൂടി വരികയാണ്.

പാന്‍കാര്‍ഡ് ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നറിയാന്‍ ആദ്യം നിങ്ങളുടെ ക്രഡിറ്റ് സ്‌കോര്‍ പരിശോധിക്കുകയാണ് വേണ്ടത്. അതിനാല്‍ സിബിലോ, എക്സ്പിരിയനോ, ഹാര്‍ഡ് മാര്‍ക്കോ പോലുള്ള കമ്പനികളില്‍ സബ്സ്‌ക്രിപ്ഷന്‍ എടുക്കണം. ചില കമ്പനികള്‍ ഇതിന് ചാര്‍ജ് ഈടാക്കാറുണ്ട്. മറ്റുചിലവ സൗജന്യമായി സ്‌കോര്‍ പരിശോധിക്കാന്‍ അനുവദിക്കാറുണ്ട്.

പാന്‍കാര്‍ഡ് എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യപ്പെടാം?

ലോണ്‍ എടുക്കാനായി തട്ടിപ്പുകാര്‍ പാന്‍കാര്‍ഡ് ഉപയോഗിച്ചേക്കാം. ആരുടെ പാന്‍കാര്‍ഡാണോ ഉപയോഗിച്ചത് അയാള്‍ക്കാവും ലോണിന്റെ ബാധ്യത വരുന്നത്. കൂടാതെ നിയമവിരുദ്ധമായ ഇടപാടുകള്‍ക്കുവേണ്ടിയും ചിലര്‍ പാന്‍കാര്‍ഡ് ഉപയോഗിക്കാറുണ്ട്. പാന്‍കാര്‍ഡ് ഉപയോഗിച്ച് ആഭരണങ്ങള്‍ വരെ വാങ്ങാന്‍ കഴിയും. നിശ്ചിതമൂല്യമുള്ള ഇടപാടുകള്‍ നടത്താന്‍ ജ്വല്ലറിയില്‍വരെ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കും ചിലര്‍ പാന്‍കാര്‍ഡ് ഉപയോഗിക്കാറുണ്ട്.

വെബ്സൈറ്റുകളില്‍ പാന്‍നമ്പര്‍ രേഖപ്പെടുത്തുന്നതിനു മുമ്പ് എച്ച്.ടി.ടി.പി.എസ് എന്ന് മുന്നില്‍ ഉപയോഗിക്കുക. വെബ്സൈറ്റ് എസ്.എസ്.എല്‍ സര്‍ട്ടിഫൈ ചെയ്തതും ഇടപാടുകള്‍ സുരക്ഷിതമാണോയെന്നറിയാനും ഇതുവഴി സാധിക്കും.

പാന്‍കാര്‍ഡിന്റെ കോപ്പിയാണ് നല്‍കുന്നതെങ്കില്‍ കോപ്പി ദുരുപയോഗം ചെയ്യപ്പെടാതിരിക്കാന്‍ അതിന്മേല്‍ തിയ്യതിയും സമയവും എഴുതിയശേഷം നല്‍കൂ.

വിശ്വാസ്യതയില്ലാത്ത, സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ നിങ്ങളുടെ പേരും ജനനതിയ്യതിയും നല്‍കരുത്.

ക്രമക്കേടുകള്‍ കണ്ടെത്താന്‍ ക്രഡിറ്റ് സ്‌കോര്‍ ഇടയ്ക്കിടെ പരിശോധിക്കുക.

പാന്‍ ക്രമക്കേട് സംബന്ധിച്ച് എന്തെങ്കിലും പരാതി നല്‍കുന്നെങ്കില്‍ ആയ്കര്‍ സംപര്‍ക്ക് ഹെല്‍പ്പ്ലൈനില്‍ ലോഗിന്‍ ചെയ്യാം.

ആദ്യം TIN NSDL ന്റെ വെബ്സൈറ്റില്‍ പ്രവേശിച്ച് കസ്റ്റമര്‍ കെയര്‍ സെക്ഷനിലേക്ക് പോകുക

കസ്റ്റമര്‍ കെയറില്‍ ക്ലിക്ക് ചെയ്ത് കംപ്ലെയ്ന്റ് മെനുവില്‍ ക്ലിക്ക് ചെയ്യുക.

ശേഷം വ്യക്തിപരമായ വിവരങ്ങള്‍ എന്റര്‍ ചെയ്ത് പരാതിയുടെ സ്വഭാവം വിശദീകരിക്കുക.

ഇതിനുശേഷം രമുരേവമ രീറല എന്റര്‍ ചെയ്ത് ഫോം സബ്മിറ്റ് ചെയ്യുക. നിങ്ങളുടെ കംപ്ലൈന്റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവും.