കൊയിലാണ്ടിയിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നവര്‍; ഹോം ഗാര്‍ഡ് സിവില്‍ ഡിഫന്‍സ് ഫ്‌ലാഗ് ഡേ ആചരിച്ച് ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍
കൊയിലാണ്ടി: ഹോം ഗാര്‍ഡ് സിവില്‍ ഡിഫന്‍സ് ഫ്‌ലാഗ് ഡേ ആചരിച്ച് ഫയര്‍ഫോഴ്‌സ്, പോലീസ് സേനാംഗങ്ങള്‍. 1940 കളിലാണ് ഹോം ഗാര്‍ഡ്‌സ് സിവില്‍ ഡിഫന്‍സ് സന്നദ്ധസേന രൂപീകരിച്ചത്.
കൊയിലാണ്ടിയിലെ രക്ഷാപ്രവര്‍ത്തനങ്ങളിലും സന്നദ്ധപ്രവര്‍ത്തനങ്ങളിലും ഹോം ഗാര്‍ഡ്,സിവില്‍ ഡിഫന്‍സ് എന്നിവരുടെ സേവനം വര്‍ഷങ്ങളായി കൊയിലാണ്ടിക്കാര്‍ക്ക് ലഭിച്ചു വരുന്നു.
കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ ഗ്രേഡ് എ.എസ്.ടി മജീദ് എം.പി, കെ. ബാബു എന്നിവര്‍ പതാക ഉയര്‍ത്തി. ശേഷം അംഗങ്ങള്‍ പ്രതിജ്ഞ ചൊല്ലി.