മാഹിയിലെ മദ്യശാലകള്‍ക്കും മത്സ്യ മാംസ കച്ചവട സ്ഥാപനങ്ങള്‍ക്കും നാളെ അവധി


Advertisement

മാഹി: മാഹി മുന്‍സിപ്പാലിറ്റി പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍, മത്സ്യ മാംസ് കച്ചവട സ്ഥാപനങ്ങള്‍ എന്നിവര്‍ ഏപ്രില്‍ 10ന് തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് മുനിസിപ്പിലാറ്റി കമ്മീഷണര്‍ അറിയിച്ചു. മഹാവീര്‍ ജിയന്തി ദിനം പ്രമാണിച്ചാണ് അവധി.

Advertisement

ജൈനമതസ്ഥരുടെ പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ ഒന്നാണ് മഹാവീര്‍ ജയന്തി. മഹാവീറിന്റെ 2623ാം ജന്മവാര്‍ഷികമാണ് 2025 ഏപ്രില്‍ 10ന് ആഘോഷഇക്കുന്നത്. 599 ബി.സിയില്‍ കുണ്ടലഗ്രാമത്തിലാണ് മഹാവീര്‍ എന്നറിയപ്പെടുന്ന വര്‍ധമാന ജനിച്ചത്. ജൈനമതത്തിന്റെ അടിസ്ഥാന തത്വങ്ങളായ അഹിംസ, സത്യസന്ധത, അപരിഗ്രഹ എന്നിവയ്ക്ക് രൂപം നല്‍കിയത് മഹാവീറാണ്.

Advertisement
Advertisement