‘കളി ആട്ടം 24’; കുട്ടികള്‍ക്കായി പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന അവധിക്കാല മഹോത്സവം ഏപ്രില്‍ 16 മുതല്‍ 21 വരെ


കൊയിലാണ്ടി: പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന അവധിക്കാല മഹോത്സവം ‘കളി ആട്ടം 24’ ഏപ്രില്‍ 16 ന് തുടക്കമാകും. സര്‍ഗവനിയില്‍ വച്ച് കുട്ടികള്‍ക്കായി ഏപ്രില്‍ 16 മുതല്‍ 21 വരെയാണ് സംഘടിപ്പിക്കുന്നത്.

നാടക പരിശീലനം, പാട്ട്, ചുവടുകള്‍, കളി, സല്ലാപങ്ങള്‍ നാടകോത്സവം എന്നിവ കളിആട്ടത്തിന്റെ ഭാഗമാണ്. പ്രസിദ്ധ നാടക പ്രവര്‍ത്തകന്‍ മനോജ് നാരായണനാണ് ക്യാമ്പ് ഡയറക്ടര്‍. 400 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന അവധിക്കാല കേമ്പായ കളി ആട്ടത്തിന്റെ സാമ്പത്തിക സമാഹരണം ചേമഞ്ചേരി കൊളക്കാട് യു. പി സ്‌ക്കൂള്‍ മാനേജര്‍ കെ. റിയാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

Also Read-നിമിഷനേരം കൊണ്ട് മേല്‍ക്കൂര കത്തിനശിച്ചു, നിലവിളിച്ച്‌ ആളുകള്‍; നാദാപുരം പേരോട് ഇരുനില വീടിന് തീപിടിച്ച ദൃശ്യങ്ങള്‍ കാണാം

പൂക്കാട് കലാലയം ഹാളില്‍ നടന്ന ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബിജു കാവില്‍ അധ്യക്ഷം വഹിച്ചു. സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ ബാലന്‍ കുനിയില്‍ ഫണ്ട് ഏറ്റുവാങ്ങി. അശോകന്‍ കോട്ട്, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.