ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓർമ്മകൾ പുതുക്കി ഇന്ന് ദു:ഖ വെള്ളി


 

 

 

യേശു ക്രിസ്തുവിന്റെ കുരിശു മരണത്തിന്റെ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു. മനുഷ്യരുടെ പാപങ്ങള്‍ കഴുകനായി യേശുക്രിസ്തു ക്രൂശിതനായ ദിവസമാണ് ദു:ഖ വെള്ളിയായി അചരിക്കുന്നത്. എല്ലാ ദിവസവും ഈസ്റ്ററിന് മുമ്പുള്ള വെള്ളിയാഴ്ചയാണ് ഈ ദിവസമായി ആതരിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെയും പ്രാര്‍ത്ഥനകളോടെയും ഗാഗുല്‍ത്താമലയിലൂടെ യേശു കുരിശുമേന്തി നടന്നുനീങ്ങിയതിന്റെ ഓര്‍മ്മ പുതുക്കുകയാണ്. ദു:ഖ വെള്ളിയുടെ ഭാഗമായി എല്ലാ ദേവാലയങ്ങളിലും പ്രത്യക ചടങ്ങുകല്‍ നടത്തും. ദേവാലയങ്ങളില്‍ സാധാരണ കുരിശിന്റെ തിരുശേഷിപ്പ് ചുംബനവും, പീഡാനുഭവ വായനകളും, നഗരികാണിക്കലും, കുരിശിന്റെ വഴിയെ നടക്കലുമാണ് ചടങ്ങുകള്‍.

ദു:ഖ വെള്ളി ദിവസമാണ് കാല്‍വരിക്കുന്നില്‍ മൂന്ന് ആണികളിലായി യേശുദേവനെ കുരിശിലേറ്റിയത്. കാല്‍വരിക്കുന്നിലേക്ക് കുരിശുമേന്തി യേശുദേവന്‍ മരണത്തിലേക്ക് നടന്നുകയറിയത് മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു. അവരുടെ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് മുള്‍ക്കിരീടവും ചൂടി കുരിശും തോളിലേറ്റി ചാട്ടവാറടിയും കൊണ്ടാണ് യേശുദേവന്‍ തന്റെ ജീവന്‍ ത്യാഗമായി അര്‍പ്പിച്ചത്.

Also Read- എല്‍.എസ്.എസ് വിജയികള്‍ക്ക് അനുമോദനവുമായി കാരയാടെ ഏക്കാട്ടൂര്‍ ഗ്രാന്‍മ കലാകായിക സമിതി

യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടര്‍ന്നുള്ള ഈ ദിവസത്തില്‍ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവര്‍ അനുസ്മരിക്കുന്നു. മാനവരാശിയുടെ രക്ഷയ്ക്കും വലിയൊരു നന്‍മയ്ക്കും വേണ്ടിയാണ് യേശുദേവന്‍ പീഢാനുഭവങ്ങള്‍ സഹിച്ച് കുരിശുമരണം വരിച്ചത് എന്നതിനാലാണ് ഗുഡ് ഫ്രൈഡേ എന്നു അറിയപ്പെടുന്നത് എന്ന് വിശ്വസിക്കുന്നു.

പാശ്ചാത്യ സഭകള്‍ ഈ ദിവസത്തെ ഗുഡ് ഫ്രൈഡേഎന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓര്‍ത്തഡോക്സ് സഭകള്‍ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച ( ഗ്രെയിറ്റ് ഫ്രൈഡേ ) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകള്‍ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും പരാമര്‍ശിക്കുന്നു.

യേശുദേവന്‍ കുരിശും തോളിലേറ്റി നടന്ന പീഢാനുഭവത്തിന്റെ ഓര്‍മയ്ക്കായി എല്ലാ വര്‍ഷവും ക്രൈസ്തവര്‍ ഈ ദിവസം വ്രതമെടുത്ത് കുരിശിന്റെ വഴി ആചരിക്കുന്നു. കേരളത്തില്‍ മലയാറ്റൂര്‍, വയാനാട് ചുരം, വെള്ളറടയിലെ കുരിശുമല, വാഗമണ്‍ കുരിശുമല, തുമ്പച്ചി കുരിശുമല എന്നിങ്ങനെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെല്ലാം കുരിശുമേന്തി തീര്‍ഥാടകര്‍ ഈ ദിനത്തില്‍ എത്താറുണ്ട്.

യേശു ദേവനെ ക്രൂശിച്ചെങ്കിലും ഈസ്റ്റര്‍ ദിനത്തില്‍ ദൈവ പുത്രന്‍ ഉയര്‍ത്തെഴുന്നേറ്റതായി ബൈബിള്‍ പറയുന്നു. ‘നല്ലത്’ എന്നത് വിശുദ്ധിയെ സൂചിപ്പിക്കുന്നുവെന്ന് വിശ്വസിക്കുന്ന മറ്റൊരു കൂട്ടം ആളുകളുണ്ട്, അതിനാലാണ് ഈ ദിവസത്തെ വിശുദ്ധ വെള്ളിയാഴ്ച എന്നും അറിയപ്പെടുന്നത്. പാപത്തിനു മേല്‍ നന്മ വിജയിച്ച ദിവസം എന്നും ദുഖവെള്ളിയെ പറയാറുണ്ട്.