എസ് വൈ എസ് സംഘടിപ്പിക്കുന്ന ഹിസ്റ്ററി കോണ്‍ഫ്രന്‍സ് നാളെ ഇരിങ്ങല്‍ കോട്ടക്കലില്‍; കുഞ്ഞാലി മരയ്ക്കാര്‍ നഗറില്‍ പതാക ഉയര്‍ത്തി അംഗങ്ങള്‍
പയ്യോളി: ‘പാരസ്പര്യത്തിന്റെ മലയാളികം, ചെറുത്ത് നില്‍പ്പിന്റെ പൂര്‍വ്വികം ‘ എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് കോഴിക്കോട് ജില്ലാ കമ്മറ്റി 2023 ഡിസം. 25 മുതല്‍ 2024 ഫിബ്രു.10 വരെ നടത്തുന്ന ഹിസ്റ്ററി ക്യാംപയിന്റെ സമാപനമായി ഹിസ്റ്ററി കോണ്‍ഫ്രന്‍സ് നാളെ വൈകീട്ട് 3 മണിക്ക് വടകര ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ നഗറില്‍ നടക്കും.
മലയാളിയുടെ ചരിത്രത്തിന്റെ 5 നൂറ്റാണ്ടപ്പുറം രൂപപ്പെട്ട സൗഹൃദത്തിന്റേയും ചെറുത്ത് നില്‍പ്പിന്റേയും ചരിത്രമാണ് സാമൂതിരി രാജാക്കന്മാരും കുഞ്ഞാലി മരക്കാര്‍ മാരും രൂപപ്പെടുത്തിയത്. വടകര ഇരിങ്ങല്‍ കോട്ടക്കല്‍ കേന്ദ്രീകരിച്ച് നടത്തിയ പോര്‍ച്ചുഗീസ് വിരുദ്ധ സമരത്തിന്റേയും മതസൗഹൃദ -പാരസ്പര്യത്തിന്റേയും ചരിത്രം പുനരാവിഷ്‌കരിച്ച് കൊണ്ടാണ് എസ്.വൈ.എസ് ഹിസ്റ്ററി കോണ്‍ഫ്രന്‍സ് നടത്തുന്നത്.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി. തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ.കെ.കെ.എന്‍. കുറുപ്പ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഷുഐബുല്‍ ഹൈതമി, എന്‍.കെ.രമേഷ് എന്നിവര്‍ പ്രസംഗിക്കും.
മത,രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും. എസ്.വൈ.എസ്ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, ജില്ലാ സെക്രട്ടറി മുഹമ്മദ് പടിഞ്ഞാറത്തറ, സ്വാഗത സംഘം ചെയര്‍മാന്‍ വി.കെ.അബ്ദുറഹിമാന്‍,
എസ്.വൈ.എസ് കൊയിലാണ്ടി മണ്ഡലം സെക്രട്ടറി അന്‍സാര്‍ കൊല്ലം, ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കോട്ടക്കല്‍,
വര്‍ക്കിങ് ചെയര്‍മാന്‍ സി.പി.സ്വദഖത്തുള്ള, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കോണ്‍ഫറന്‍സിന്റെ ഭാഗമായി കുഞ്ഞാലി മരയ്ക്കാര്‍ നഗറില്‍ പതാക ഉയര്‍ത്തി. സ്വാഗത സംഘം ചെയര്‍മാന്‍ വി.കെ അബ്ദുറഹിമാന്‍ പതാക ഉയര്‍ത്തി. ഖത്തീബ് നജ്മുദ്ധീന്‍ ഉസ്താദ് പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സ്വാഗത സംഘം ഭാരവാഹികളായ സി.പി സദക്കത്തുള്ള,പി.മുഹമ്മദ് അഷറഫ്, പി.കെ.മുഹമ്മദ് റിയാസ് മുന്‍ പഞ്ചായത്ത് അംഗം പി.അസ്സയിനാര്‍ മാസ്റ്റര്‍,യു.ടി കരീം, പി.ഹാഷിം,പി.പി അബ്ദുറഹ്‌മാന്‍, ടി.പി മുസ്തഫ, ടി.ഖാലിദ്, ഷഹബാസ്, നൗഫല്‍,ഖതീബുമാരായ അഷ്റഫ് ബാഖവി, സലീം ദാരിമി എന്നിവര്‍ പങ്കെടുത്തു.