സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 39 ഡിഗ്രി വരെ താപനില ഉയരും
തിരുവനന്തപുരം: കേരളത്തിലെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 39ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. മാര്‍ച്ച് 22 മുതല്‍ 26 വരെ കോട്ടയം, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 °C വരെ ഉയരും. കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37 വരെ ആകുമെന്നും മുന്നറിയിപ്പുണ്ട്.
പത്തനംതിട്ട ജില്ലയില്‍ താപനില 38°C വരെയും ഉയരാന്‍ സാധ്യത. ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 – 4 ത്ഥഇ കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.