കൊയിലാണ്ടിയില്‍ വെച്ച് സ്വര്‍ണമോതിരം നഷ്ടപ്പെട്ടിട്ടുണ്ടോ? തെളിവുസഹിതം വന്നോളൂ, കളഞ്ഞുകിട്ടിയ മോതിരം പൊലീസ് സ്റ്റേഷനിലുണ്ട്


കൊയിലാണ്ടി: കൊയിലാണ്ടി ബപ്പന്‍കാട് റോഡില്‍ വെച്ച് സ്വര്‍ണമോതിരം കളഞ്ഞുകിട്ടി. നവംബര്‍ 25ന് ഉച്ചയ്ക്ക് 12.30നാണ് മോതിരം കളഞ്ഞികിട്ടിയത്.

ഇന്നലെ വൈകുന്നേരം മോതിരം കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. ഉടമസ്ഥര്‍ തെളിവുസഹിതം പൊലീസ് സ്റ്റേഷനിലെത്തിയാല്‍ ആഭരണം തിരിച്ചുകിട്ടുന്നതായിരിക്കും.