കൊല്ലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി; ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍


കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറയെ കണ്ടെത്തി. കൊല്ലം ആശ്രമം മൈതാനത്തുനിന്നാണ് കുഞ്ഞിനെ തിരികെ കിട്ടിയത്. ഉച്ചയ്ക്ക് 1.30 മണിയോടെയാണ് കുഞ്ഞിനെ മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടത്.

കൊല്ലം ആശ്രമം മൈതാനത്ത് ഉച്ചഭക്ഷണം കഴിക്കാനെത്തിയവര്‍ തനിച്ച് കുട്ടിയെ കണ്ടതോടെ കാര്യം തിരക്കുകയായിരുന്നു. കൂടെ ആരുമില്ലെന്ന് പറഞ്ഞതോടെ പൊലീസിനെയും വീട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു.

കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നും പൊലീസ് സംഘം സ്ഥലത്തെത്തി കുട്ടിയെ കൊണ്ടുപോയി. പ്രതികൾ രക്ഷപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാ‍ര്‍ കൊല്ലം കമ്മീഷണ‍ര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി

ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നില്‍വെച്ചാണ് 6 വയസുകാരി അബിഗേല്‍ സാറയെ വെള്ള നിറത്തിലുള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്.