ഈ യോഗ്യതകളുണ്ടോ? കോഴിക്കോട് എന്‍.ഐ.ടിയില്‍ 30000ത്തിന് മുകളില്‍ ശമ്പളത്തിന് ജോലി നേടാം; വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ വിവിധ തസ്തികയില്‍ ഒഴിവുകള്‍. ടക്‌നിക്കല്‍ അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലായി പതിനാറ് ഒഴിവുകളാണുള്ളത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ 12 ഒഴിവുകളും സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ നാല് ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 30000 രൂപയും സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 35000 രൂപയും ശമ്പളം ലഭിക്കും.

യോഗ്യത:

ടെക്നിക്കള്‍ അസിസ്റ്റന്റ്: ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ ഡിപ്ലോമ/ ബിസിഎ/ ബിഎസ്സി അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയും അഞ്ച് വര്‍ഷത്തെ പ്രസക്തമായ അനുഭവവും ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് CCNA/CCNP ഉണ്ടായിരിക്കുന്നതും സാക്ഷ്യപ്പെടുത്തിയ എത്തിക്കല്‍ ഹാക്കര്‍ ആയിരിക്കുന്നതും അഭികാമ്യം.

സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ്: ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ ബി ടെക്/ എംസിഎ/ എംഎസ്സി അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യത, 5 വര്‍ഷത്തെ പ്രസക്തമായ അനുഭവം അല്ലെങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ ഡിപ്ലോമ/ ബിസിഎ/ ബിഎസ്സി അല്ലെങ്കില്‍ ഉയര്‍ന്നത്, 10 വര്‍ഷത്തെ പ്രസക്തമായ അനുഭവം എന്നിവ ഉണ്ടായിരിക്കണം.

അപേക്ഷകര്‍ക്ക് അവരുടെ ഉചിതമായ മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവപരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍.ഐടിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഏപ്രില്‍ എട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. ഉദ്യോഗാര്‍ത്ഥികളുടെ എല്ലാ വിശദാംശങ്ങളും അപേക്ഷാ ഫോമില്‍ പൂരിപ്പിക്കണം. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് സെലക്ഷന്‍ കമ്മിറ്റി ഒരു സ്‌കില്‍ ടെസ്റ്റോ ട്രേഡ് ടെസ്റ്റോ നടത്തും.