കൊയിലാണ്ടിയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനിടയില്‍ ലഭിച്ചത് സ്വര്‍ണാഭരണം; ഉടമയ്ക്ക് തിരികെ നല്‍കി ഹരിതകര്‍മ്മ സേനയുടെ മാതൃക


Advertisement

കൊയിലാണ്ടി: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനിടയില്‍ ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ ഉടമയെ തിരിച്ചേല്‍പ്പിച്ച് കൊയിലാണ്ടിയിലെ ഹരിത കര്‍മ്മ സേനാംഗങ്ങളുടെ മാതൃക.

Advertisement

നഗരസഭയിലെ ഒമ്പതാം വാര്‍ഡിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ പി.ഗീത, മിനി, ബീന, ഷൈജ എന്നിവരാണ് തങ്ങള്‍ക്ക് ജോലിയ്ക്കിടെ ലഭിച്ച സ്വര്‍ണാഭരണം തിരിച്ചേല്‍പ്പിച്ചത്.

Advertisement

അരീക്കല്‍ ലതികയുടെ വീട്ടില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിലത്തിട്ട് വേര്‍തിരിക്കുന്നതിനിടയിലാണ് ആഭരണം കിട്ടിയത്. ഉടന്‍ തന്നെ വീട്ടുകാരെ വിവരം അറിയിക്കുകയും ആഭരണം കൈമാറുകയുമായിരുന്നു.

Advertisement