ട്രാഫിക് ബോധവല്‍ക്കരണവുമായി ജി.വി.എച്ച്.എസ്.എസ്‌ കൊയിലാണ്ടി


കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടി കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ ട്രാഫിക് നിയമ, ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനം ചെയ്തു. കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ അഡ്വ:കെ.സത്യൻ ഉദ്ഘാടനം ചെയ്തു.

ട്രാഫിക് നിയമന ലംഘനങ്ങൾ, ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ എന്നിവ വിവരിക്കുന്ന 200 ഓളം പോസ്റ്ററുകൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി പ്രദർശിപ്പിച്ചു. വാർഡ് കൗൺസിലർ എ ലളിത അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, പി.ടി.എ. പ്രസിഡൻറ് സജീവ്, കരിയർ മാസ്റ്റർ സഗീർ, അധ്യാപകനായ സുമേഷ് താമഠം എന്നിവർ സംസാരിച്ചു.

Description: GVHSS koyilandy partnered with traffic awareness