നൂറാം വാർഷികത്തിനൊരുങ്ങുന്ന സ്കൂളിന് നൂറു ശതമാനം വിജയം; എസ്.എസ്.എൽ.സി പരീക്ഷയിൽ കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് മികച്ച നേട്ടം


Advertisement

കൊയിലാണ്ടി: നൂറാം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം. ആകെ പരീക്ഷ എഴുതിയ 510 വിദ്യാർത്ഥികളിൽ മുഴുവൻ പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.

Advertisement

എൺപത്തിയഞ്ച് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 31 വിദ്യാർത്ഥികൾക്ക് ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു. വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.

Advertisement

നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിജില പറവക്കൊടി, ഇന്ദിര ടീച്ചർ തുടങ്ങിയവർ സ്കൂളിലെത്തി വിജയാഹ്ളാദത്തിൽ പങ്കെടുത്ത് അധ്യാപകരെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ചു. പി.ടി.എ ഭാരവാഹികളായ വി.സുചീന്ദ്രൻ, പി.പി.സുധീർ, ജയരാജ് പണിക്കർ, ഹരീഷ് തുടങ്ങിയവർ സ്കൂളിലെത്തി വിജയാഹ്ളാദത്തിൽ പങ്കെടുത്തു.

Advertisement

സംസ്ഥാനത്ത് ഇത്തവണ 99.7 ശതമാനമാണ് എസ്.എസ്.എല്‍.സി വിജയം. 4,19128 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 417864 വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞവര്‍ഷം 99.26% ആയിരുന്നു വിജയശതമാനം. 0.44%ത്തിന്റെ വര്‍ധനവാണ് ഇത്തവണ വിജയശതമാനത്തിലുണ്ടായിട്ടുള്ളത്.

68604 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞവര്‍ഷം ഇത് 44363 ആയിരുന്നു. 24241 മുഴുവന്‍ എപ്ലസുകളാണ് ഈ വര്‍ഷം അധികമുണ്ടായിരിക്കുന്നത്.


Related News: ഡബിള്‍ ഹാട്രിക്ക് നേട്ടം, ഒപ്പം 62 ഫുള്‍ എ പ്ലസും; എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയവുമായി പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍