നൂറ് വയസ്സിനു ശേഷവും പലവേദികളിലും നിറഞ്ഞാടിയ കഥകളിയാചാര്യന്‍; ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഒന്നാം ചരമവാർഷിക പരിപാടികൾക്ക് പ്രൗഡോജ്വല തുടക്കം


കൊയിലാണ്ടി: ഭാരതീയ ക്ലാസിക് നൃത്തരംഗത്തെ ഇതിഹാസമായിരുന്നു ഗുരുചേമഞ്ചേരിയുടെ ഒന്നാം ചരമവാർഷിക പരിപാടികൾക്ക് പ്രൗഡോജ്വല തുടക്കം. ചേലിയ കഥകളി വിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിലാണ് മാർച്ച് 15 മുതൽ ഏപ്രിൽ 2 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് വൈകീട്ട് ചേലിയ കഥകളി വിദ്യാലയം ഹാളിൽ പൂക്കാട് കലാലയം വിദ്യാർത്ഥികൾ സംഗീതാർച്ചന നടത്തി. ചടങ്ങ് കലാമണ്ഡലം ക്ഷേമാവതി ഉൽഘാടനം ചെയ്തു. ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു. എട്ടുപതിറ്റാണ്ട് നീണ്ട കലാജീവിതം അവസാനിപ്പിച്ച് 2021 മാര്‍ച്ച് പതിനഞ്ചിനായിരുന്നു ഗുരു വിടവാങ്ങിയത്.

വിദ്യാലയങ്ങളിലും കലാ സാംസ്കാരിക കേന്ദ്രങ്ങളിലും ഗുരുപൂജ നടത്തി. ഡോ.എൻ.വി സദാനന്ദൻ ആമുഖ പ്രഭാഷണം നടത്തി. പി. ബാബുരാജ്, കെ.ടി.എം.കോയ, ടി കെ.മജീദ്, അഡ്വ.വി സത്യൻ, കെ.എം മജു, സന്തോഷ് സദ്ഗഗമയ എന്നിവർ സംസാരിച്ചു. ഗുരുവിനെ അടുത്തറിയുമ്പോൾ എന്ന വിഷയത്തിൽ കെ.കെ മാരാർ, കോട്ടക്കൽ നാരായണൻ, ശിവദാസ് ചേമഞ്ചേരി, ഗുരുവിൻ്റെ മകൻ പി പവിത്രൻ നായർ, യു.കെ.രാഘവൻ മാസ്റ്റർ, കെ.കെ ശങ്കരൻ മാസ്റ്റർ തുടങ്ങിയവർ ഗുരുവിനെ അനുസ്മരിച്ചു

കഥകളി കേരളം നടനം എന്നീ മേഖലയിൽ പ്രതിഭായായിരുന്നു ​ഗുരു ചേമഞ്ചേരി 100 വയസായിതിന് ശേഷം പല കഥകളി വേദികളിലും വേഷമണിഞ്ഞത് ശ്രദ്ധേയമായിരുന്നു. പതിനാലാം വയസായിലായിരുന്നു ആ​ദ്യമായി കഥകളി വേഷമിടുന്നത്. കഥകളിക്ക് പുറമെ കേരള നടനം എന്നിവയിലും കുഞ്ഞിരാമൻ നായർ തന്റെ പ്ര​ഗത്ഭ്യം തെളിയിച്ചു.

രാജ്യം 2017ൽ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 1979ൽ സംഗീത നാടക അക്കാദമി അവാ‍‍‌ർഡ്, 1999 കേരള സം​ഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് കേരള കലാമണ്ഡലത്തിന് വിശിഷ്ടസേവ പുരസ്കാരം 2001 ലഭിച്ചു. കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ വയോശ്രേഷ്ഠ പുരസ്കാരവും തുടങ്ങിയ               ബ​ഹുമതികൾ ലഭിച്ചു.