തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം


Advertisement

തലശ്ശേരി: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ 2022 -2023 അധ്യയന വര്‍ഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ, യു.ജി.സി നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നാളെ (മേയ് 30) പ്രിന്‍സിപ്പൽ മുൻപാകെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

Advertisement

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഇന്റര്‍വ്യൂ സമയം: സ്റ്റാറ്റിസ്റ്റിക്‌സ്- രാവിലെ 10 മണി മുതല്‍, കപ്യൂട്ടര്‍ സയന്‍സ് ഉച്ചയ്ക്ക് ഒരു മണി മുതല്‍. ഫോണ്‍: 0490 2346027, ഇ- മെയില്‍: brennencollege@gmail.com

Advertisement
Advertisement