പരാതി പരിഹാര അദാലത്ത് നാളെ മുതല്‍; വിശദമായി അറിയാം
കോഴിക്കോട്: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ ഗോത്രവര്‍ഗ കമ്മീഷന്‍, നിലവിലുളള പരാതികള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ നടത്തുന്ന അദാലത്തിന് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ശേഖരന്‍ മിനിയോടന്‍, മെമ്പര്‍ ടി കെ വാസു എന്നിവര്‍ നേതൃത്വം നല്‍കും.
പട്ടികജാതി പട്ടിക ഗോത്രവര്‍ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍, പരാതിക്കാരെയും, പരാതി എതിര്‍കക്ഷികളെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേള്‍ക്കും. പ
പുതിയ പരാതികള്‍ സമര്‍പ്പിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. അദാലത്തില്‍ പോലീസ്, റവന്യൂ, കൃഷി, പഞ്ചായത്ത്, പട്ടികജാതി/പട്ടികവര്‍ഗ വികസനം തുടങ്ങിയ വകുപ്പുകളിലെ ഉദ്ദ്യോഗസ്ഥര്‍ സംബന്ധിക്കും.