ഉള്ളിയേരിയിൽ ഗ്രാന്റ് മീലാദ് റാലി


Advertisement

ഉള്ളിയേരി: ഉള്ളിയേരി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ ഗ്രാന്റ് മീലാദ് റാലി നടത്തി. ഇരുപത്തി അഞ്ച് മദ്രസകളിലെ ദഫ് സംഗവും ഉസ്താദുമാര്‍ വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ മാനേജ്മെന്റ് തുടങ്ങി ബഹുജനങ്ങൾ അണിനിരന്ന റാലി പാലോറ പള്ളിയിൽ നിന്ന് തുടങ്ങി ഉള്ളിയേരി മദ്രസ പരിസരത്ത് സമാപിച്ചു.

Advertisement

മുഹമ്മദ്‌ നിയാസ് ഹുദവി ചെമ്മാട് പ്രമേയ പ്രഭാഷണം നടത്തി. ചെയർമാൻ ഹാഫിള് അബ്ദുള്ള മുസ്‌ലിയാർ കൺവീനർ വി.ടി.എ.താഹിർ ദാരിമി, റെയ്ഞ്ച് പ്രസിഡന്റ്‌ ഹനീഫ ദാരിമി, സെക്രട്ടറി അഷ്‌റഫ്‌ ദാരിമി, വൈസ് പ്രസിഡന്റ്‌ ഉബൈദ് ബാഖവി, ജോയിൻ സെക്രട്ടറി സാബിത് ഹുദവി, മൊയിൻകുട്ടി മൗലവി, അബൂബക്കർ അസ്ഹരി, പി.കെ.എം ബാഖവി, ആബിദലി സഖാഫി, കെ.വി.സഖാഫി, അഹ്‌മദ്‌ കോയ മാഷ്, ഷഫീഖ് മാമ്പോയിൽ, കെ.പി.മജീദ് ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement