വായ്പകള്‍, സബ്‌സിഡികള്‍, ഡിജിറ്റല്‍ ബാങ്കിങ് സാധ്യതകള്‍, വെല്ലുവിളികള്‍….; ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത ക്യാമ്പയിന്‍ സംഘടിപ്പിച്ച് ചെങ്ങോട്ടുകാവിലെ ഗ്രാമീണ്‍ ബാങ്ക്
ചെങ്ങോട്ടുകാവ്: കേരള ഗ്രാമീണ്‍ ബാങ്ക് ചെങ്ങോട്ടുകാവ് ശാഖ ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത ക്യാമ്പയിന്‍ നടത്തി. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തിയ ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷ ആയിരുന്നു.
കേരള ഗ്രാമീണ ബാങ്ക് മുന്‍കൈ എടുത്ത് നടത്തുന്ന ഈ സാമ്പത്തിക സാക്ഷരത പരിപാടി മാതൃകപരമാണെന്നും സാധാരണകാരിലേക്ക് ബാങ്കിന്റെ ഇടപെടല്‍ കൂടുതലായി എത്തിച്ചേരാന്‍ ഇത് സഹായിക്കുമെന്നും ബാബുരാജ് പറഞ്ഞു. മരണപെട്ട ഇന്ദിര ആലുള്ളകണ്ടിയുടെ PMSBY ഇന്‍ഷുറന്‍സ് തുകയായ രണ്ട് ലക്ഷം രൂപ പ്രസിഡന്റ് അവരുടെ കുടുംബത്തിന് പ്രസിഡന്റ് കൈമാറി.
കേരളാ ഗ്രാമീണ ബാങ്കിലെ വിവിധ വായ്പപദ്ധതികളെ കുറിച്ചുള്ള ക്ലാസ്സ് നയിച്ച കേരള ഗ്രാമീണ ബാങ്ക് സീനിയര്‍ മാനേജര്‍ രഘുനാഥ് വിവിധങ്ങളായ വായ്പകളെക്കുറിച്ചും സബ്സിഡികളെ കുറിച്ചും വിശദമായി സംസാരിച്ചു. ഡിജിറ്റല്‍ ബാങ്കിംങ്ങിന്റെ സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ക്ലാസ്സ് എടുത്തേ മുന്‍ എസ്.ബി.ഐ ചീഫ് മാനേജര്‍ മുകുന്ദന്‍ തിരുമംഗലത്ത് ന്യൂജന്‍ ബാങ്കിങ്ങിന്റെ വിശാലമായ സാധ്യതകളെ കുറിച്ച് സംസാരിച്ചു.
പുത്തന്‍ ബാങ്കിംഗ് രീതിയില്‍ പതിയിരിക്കുന്ന വിവിധങ്ങളായ അപകടങ്ങളെക്കുറിച്ച് ക്ലാസ്സ് എടുത്ത അദ്ദേഹം, ജാഗരൂകരായി ഇരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. ഗ്രാമീണ ബാങ്ക് ചെങ്കോട്ടുകാവ് മാനേജര്‍ ഡിക്‌സന്‍ ഡേവിസ് ഇടപാടുകാരുടെ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മറുപടി പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണു പാലെട്ടെരി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബേബി സുന്ദര്‍രാജ്, ബിന്ദു മുതിരക്കണ്ടതില്‍, ഗീത കരോള്‍, ബ്ലോക്ക് മെമ്പര്‍ ജൂബിഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രനീത, വാര്‍ഡ് മെമ്പര്‍ രതീഷ് ആലുള്ളകണ്ടി എന്നിവര്‍ ചടങ്ങിന് ആശംസ പറഞ്ഞു. ചെങ്കോട്ടുകാവ് കൃഷി ഓഫീസര്‍ മുഫീദ്ദ നന്ദി രേഖപ്പെടുത്തി.