മൂടാടി ഗ്രാമപഞ്ചായത്തില്‍ ഗ്രാമസഭകള്‍ക്ക് തുടക്കം


Advertisement

മൂടാടി: പതിനാലാം പദ്ധതിയുടെ ഭാഗമായ മൂടാടി ഗ്രാമ പഞ്ചായത്ത് ഗ്രാമസഭകള്‍ ആരംഭിച്ചു. പതിനാറാം വാര്‍ഡില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഗ്രാമസഭകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

Advertisement

വാര്‍ഡ് മെമ്പര്‍ എം.കെ.മോഹനന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ രഘുനാഥ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.കെ.ഭാസ്‌കരന്‍, എം.പി.അഖില വികസന സമിതി കണ്‍വീനര്‍ ആര്‍.പി.കെ.രാജീവ് കുമാര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

Advertisement

Advertisement