പെന്‍ഷന്‍ പണത്തിനായുള്ള കാത്തിരിപ്പിലാണോ? ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍


Advertisement

തിരുവനന്തപുരം:
ആഗസ്റ്റ് മാസത്തിലെ സാമൂഹ്യസുരക്ഷ, ക്ഷേമപെന്‍ഷന്‍, വിതരണം ഡിസംബര്‍ 20 മുതല്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ക്രിസ്മസിന് മുമ്പ് വിതരണം പൂര്‍ത്തിയാക്കും.

പെന്‍ഷന്‍ നേരിട്ട് ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയും അല്ലാതെയുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടുവഴിയും പെന്‍ഷന്‍ തുക ലഭിക്കും. 900 കോടിരൂപയാണ് ഇതിനായി മാറ്റിവെക്കുന്നത്.

Advertisement

64ലക്ഷം പേരാണ് പെന്‍ഷന്‍ ഡാറ്റാ ബേസിലുള്ളത്. മസ്റ്ററിങ് ചെയ്തിട്ടുള്ളവര്‍ക്കെല്ലാം പെന്‍ഷന്‍ അനുവദിക്കും. മറ്റുള്ളവര്‍ക്ക് മസ്റ്ററിങ് പൂര്‍ത്തിയാകുന്ന മാസം തന്നെ പെന്‍ഷന്‍ ലഭിക്കും.

Advertisement

എല്‍.ഡി.എഫ് സര്‍ക്കാര്‍ ഏഴരവര്‍ഷത്തിനുള്ളില്‍ 57,400 കോടിയോളം രൂപ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ 23000 കോടി രൂപയാണ് വിതരണം ചെയ്തത്.

Advertisement