‘മകന്റെ ശവം അയച്ചു തരാമെന്നാണ് ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞത്, സംഭവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ നാട്ടിൽ വന്നിരുന്നു, ആ പ്രശ്നം പരിഹിക്കാൻ പോയതാണ് ഇർഷാദ്, പിന്നെ വന്നില്ല’; സ്വർണ്ണക്കടത്തു സംഘം തട്ടികൊണ്ടു പോയ പന്തിരിക്കര സ്വദേശിയുടെ ഉപ്പ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


പേരാമ്പ്ര: സ്വർണ്ണക്കടത്തു സംഘത്തിന്റെ കെെവശം അകപ്പെട്ട മകനെങ്ങനെ എങ്ങനെയും തിരികെ ലഭിക്കണമെന്ന പ്രാർത്ഥനയിലാണ് പന്തിരിക്കരയിലെ ഇർഷാദിന്റെ കുടുംബം. ജോലിക്കായി മൂന്ന് മാസം മുമ്പ് വിസിറ്റി​ഗ് വിസയിൽ വിദേശത്തേക്ക് പോയ മകൻ എങ്ങനെ സ്വർണ്ണക്കടത്തു സംഘത്തിന്റെ കെണിയിലകപ്പെട്ടു എന്ന് മനസിലാവുന്നില്ലെന്ന് ഇർഷാദിന്റെ വാപ്പ നാസർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ദുബായിലേക്ക് ജോലി തേടി പോയതാണ് ഇർഷാദ്. എന്നാൽ അവൻ നാട്ടിലേക്ക് വരുന്നതൊന്നും ഞങ്ങളോട് പറഞ്ഞിരുന്നില്ല. ജൂലെെ 13-ന് തിരിക എത്തിയിരുന്നെങ്കിലും വീട്ടിലെത്തുന്നത് 17-ാം തിയ്യതിയാണ്. അവൻ വീട്ടിലെത്തുന്നതിന് മുന്നേ ഭീഷണിപ്പെടുത്തിയുള്ള ഫോൺകോളുകൾ ഭാര്യ നഫീസയ്ക്ക് വന്നിരുന്നു. മകന്റെ കെെവശമുള്ള സ്വർണ്ണം തിരികെ വേണമെന്നാണ് അവരുടെ ആവശ്യം. ഇർഷദ് ജൂലെെ 17-ന് വീട്ടിലെത്തിയപ്പോൾ ഇതേ കുറിച്ച് സംസാരിച്ചിരുന്നു. അതെല്ലാം കൊടുത്താണെന്നാണ് മകൻ പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ നാട്ടിൽ വന്നിരുന്നു. അത് പരിഹരിക്കാനായാണ് ഇർഷാദ് പോയത്, പിന്നീട് തിരികെ എത്തിയില്ല. മകനെ കാണാതായപ്പോഴും ഭീഷണിപ്പെടുത്തിയുള്ള ഫോൺകോളുകൾ തുടർന്നു. മകനെ കൊല്ലുമെന്ന ഭീഷണിയുള്ളതിനാൽ പോലീസിൽ അറിയിച്ചില്ല.

മകനെ കെട്ടിയിട്ടുള്ള ഫോട്ടോ സംഘം ഇളയമകന് അയച്ചതോടെയാണ് പോലീസിനെ സമീപിക്കാൻ തയ്യാറായതെന്ന് നാസർ പറഞ്ഞു. ഇനിയും ഫോട്ടോസ് വേണമെങ്കിൽ ഇനിയും അയച്ചു തരാം, മകന്റെ ശവവും അയച്ചു തരാമെന്നാണ് അവർ ഇന്ന് വിളിച്ചപ്പോൾ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എളപമ്പിൽ സമീർ എന്ന വ്യക്തിയാണ് മകന്റെ തിരോധാനത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

Summary: gold smuggling gang kidnapped pathirikkara native Irshad.  A lady came to Kozhikode and Irshad had gone to solve the issue and did not come,” His father said.