കൈവിട്ട് സ്വര്‍ണവില; ഇന്നും വൻ വർധനവ്, ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: താഴേക്കിറങ്ങാതെ കേരളത്തിൽ സ്വർണ വില കുതിക്കുന്നു. ഇന്ന് പവന് 640 രൂപ വർധിച്ചു. ഇതോടെ ഒരു പവന് 64,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 80 രൂപ കൂടി 8,060 രൂപയാണ് ഒരു ഗ്രാമിൻറെ വില.
സ്വർണ വില 64,480 രൂപയിലെത്തിയതോടെ പത്ത് ശതമാനം പണിക്കൂലിയിൽ ഒരു പവൻ വാങ്ങാൻ 70000 രൂപയ്ക്ക് മുകളിൽ ചെലവാക്കണം. 10 ശതമാനം പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജിഎസ്ടി എന്നിവയടക്കം കേരളത്തിൽ 73,110 രൂപ നൽകിയാലാണ് ഒരു പവൻ വാങ്ങാനവുക. 18 കാരറ്റ് സ്വർണം പവന് 528 രൂപയാണ് വർധിച്ചത്. 52,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 66 രൂപ വർധിച്ച് 6,595 രൂപയിലുമെത്തി.
ഫെബ്രുവരിയിൽ 11 ദിവസം പിന്നിടുമ്പോൾ 2,640 രൂപയുടെ വർധനയാണ് സ്വർണ വിലയിലുണ്ടായത്. മൂന്നാം തീയതി രേഖപ്പെടുത്തിയ 61,640 രൂപയാണ് ഏറ്റവും താഴ്ന്ന വില. 2025 ൽ മാത്രം 7,280 രൂപയുടെ വർധനയുമുണ്ടായി.