സ്വർണ വില വീണ്ടും റെക്കോഡ് കുറിക്കാനുള്ള ശ്രമത്തിൽ; പവന് ഇന്നും വില വർധിച്ചു


തിരുവനന്തപുരം: വീണ്ടും റെക്കോഡ് കുറിക്കാനുള്ള ശ്രമത്തിൽ സ്വർണ വില. സംസ്ഥാനത്ത് ഇന്നും പവന് വില വർധിച്ചു. പവന് 640 രൂപ കൂടി 57,800 രൂപയായി. ഇന്ന് ഒരു ​ഗ്രാമിന് 80 രൂപ 7145 ൽ നിന്നും ഇന്ന് 7225 രൂപയായി.

നാല് ദിവസത്തിന് ഉള്ളിൽ 2,320 രൂപയുടെ വർധനവാണ് ഒരു പവന് രേഖപ്പെടുത്തിയത്. നവംബർ 17ന് 55,480 രൂപയായിരുന്നു പവന്റെ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണ വിലയാണ് ഒക്ടോബർ 31ന് രേഖപ്പെടുത്തിയത്. അന്ന് 59640 രൂപയായിരുന്നു. നവംബറിലെ കുതിപ്പ് കാണുമ്പോൾ സ്വർണ വില ഒക്ടോബറിലെ റെക്കോർഡും ഭേദിക്കാൻ സാധ്യതയുണ്ട്.