സംസ്ഥാനത്ത് സ്വർണ വില ഉയരുന്നു; വില വർധിക്കുമ്പോഴും സ്വർണാഭരണ പ്രിയം കുറയാതെ മലയാളികൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി. ഒരു പവന് 80 രൂപ വര്‍ധിച്ച് സ്വര്‍ണ വില 57,200 രൂപയായി. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 7150 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്. റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും സ്വർണ വില വര്‍ധനയ്ക്ക് കാരണമാകുന്നു.
പക്ഷെ വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് മലയാളി കാണുന്നത്. അതിനാൽ സ്വർണാഭരണങ്ങളും നാണയങ്ങളും ആളുകള്‍ വാങ്ങി സൂക്ഷിക്കുന്നുണ്ട്.