രക്തദാനം മഹാദാനം; മുചുകുന്നില്‍ മെഗാ രക്തദാന ക്യാമ്പുമായി ഗിഫ്റ്റ് ഓഫ് ഹാര്‍ട്ട് ചാരിറ്റബിള്‍ സെസൈറ്റി


Advertisement

കൊയിലാണ്ടി: മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. മുചുകുന്ന് യു.പി സ്‌കൂളില്‍ വെച്ച് ഗിഫ്റ്റ് ഓഫ് ഹാര്‍ട്ട് ചാരിറ്റബിള്‍ സെസൈറ്റിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

Advertisement

ഒക്ടോബര്‍ 16 ഞായറാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. രക്തം ദാനം ചെയ്യുന്നവര്‍ക്ക് ഫലവൃക്ഷ തൈയാണ് സമ്മാനം.

രക്തം ദാനം ചെയ്യുക എന്നത് ഒരു ചെറിയ കാര്യമല്ല. ഒരു ജീവന്‍ രക്ഷിക്കാനായി നമുക്ക് ചെയ്യാന്‍ കഴിയുന്ന വലിയ കാര്യം തന്നെയാണ് രക്തദാനം. ഈ സല്‍കര്‍മത്തിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഗിഫ്റ്റ് ഓഫ് ഹാര്‍ട്ട് ചാരിറ്റബിള്‍ സെസൈറ്റി.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പർ 9495610488, 9961008004

Advertisement
Advertisement

summary: Gift of Heart Charitable Society with Mega Blood Donation Camp at Muchukunnu