ചെസ് ചാമ്പ്യന്‍ഷിപ്പും കലാപരിപാടികളും അധ്യാപക സംഗമവും; അറുപത്തിനാലാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളവും ആഘോഷമാക്കാനുള്ള ഒരുക്കത്തില്‍ ജി.എച്ച്.എസ്.എസ് പന്തലായനി


കൊയിലാണ്ടി: ജി.എച്ച്.എസ്.എസ് പന്തലായനിയുടെ അറുപത്തിനാലാം വാര്‍ഷികാലോഷവും യാത്രയയപ്പ് സമ്മേളനവും വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസ്സുകള്‍ ഉള്ള എലിമെന്ററി സ്‌കൂളായാണ് ഈ വിദ്യാലയം ജന്മമെടുത്തത്. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് സ്‌കൂളെന്നും പന്തലായനി എല്‍.പി സ്‌കൂളെന്നും വിളിക്കപ്പെട്ട വിദ്യാലയം 1961 ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു.

വാര്‍ഷികാഘോഷത്തിന്റെ അനുബന്ധ പരിപാടികളായി ജനുവരി 30 ന് ടീം ചെസ് ചാമ്പ്യന്‍ഷിപ്പും ഫെബ്രുവരി രണ്ടിന് എല്‍.എസ്.എസ്, യു.എസ്.എസ് മാതൃക പരീക്ഷയും നടത്തുന്നുണ്ട്. ഫെബ്രുവരി 13 ന് നടക്കുന്ന വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പൂര്‍വ്വ അധ്യാപക സംഗമം-വിദ്യാര്‍ത്ഥി സംഗമവും സംഘടിപ്പിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

സ്വാഗത സംഘ രൂപീകരണ യോഗം കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പ്രജിഷ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.ടി.എ പ്രസിഡണ്ട് പി.എം.ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലറായ വൈശാഖന്‍, എസ്.എസ്.ജി അംഗങ്ങളായ അന്‍സാര്‍ കൊല്ലം, രഘുനാഥ്, എം.എം ചന്ദ്രന്‍ മാസ്റ്റര്‍, പൂര്‍വ്വ അധ്യാപക ഫോറം ചെയര്‍മാനായ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പി.ടി.എ വൈസ് പ്രസിഡണ്ടായ പ്രമോദ് രാരോത്ത്, എം പി.ടി എ പ്രസിഡണ്ടായ ജെസ്സി, പ്രധാനധ്യാപിക സഫിയ സി.പി, ശ്രീജിത്ത് കെ.കെ, ബാജിത്ത് സി.വി, രാഗേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.എം.ബിജു ചെയര്‍മാനും പ്രിന്‍സിപ്പല്‍ ബീന ടീച്ചര്‍ ജനറല്‍ കണ്‍വീനറുമായി സംഘാടക സമിതി രൂപീകരിച്ചു.

Summary: GHSS Pantalayani prepares to celebrate 64th Anniversary and Farewell Convocation