കൊയിലാണ്ടി കല്ല്യാണി ചായകടയിലെ ഗ്യാസ് സിലണ്ടർ ലീക്ക് ആയി തീപിടുത്തം; പരിഭ്രാന്തരായി നാട്ടുകാർ; കടയിലെ സാധനങ്ങൾ കത്തി നശിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ചായക്കടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. തീപടരുന്നത് കണ്ട് പരിഭ്രാന്തരായി നാട്ടുകാർ.  എൽ.ഐ.സി ഓഫീസിനു സമീപമുള്ള കല്ല്യാണി ചായക്കടയിലെ എൽ.പി.ജി സിലണ്ടർ ലീക്ക് ആയതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം. ആളപായമില്ല.

തീപടരുന്നത് കണ്ട് ഉടനെ തന്നെ കൊയിലാണ്ടി അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടനെ തന്നെ ഫയർ ഫോഴ്സ് എത്തി വെള്ളം ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം. കടയിലെ മിക്സി, സ്റ്റൗവ്, ഭക്ഷണസാധനങ്ങൾ എന്നിവ കത്തി നശിച്ചു.

സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പിയുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ്, ഫയർ&റെസ്ക്യൂ ഓഫിസർമാർസിജിത്ത്, അഖിൽ, രാകേഷ്, സനോഫർ, ഹോംഗാർഡ്‌ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

[bot1]