ശക്തമായ തിരമാലയില്‍ കോടിക്കല്‍ കടപ്പുറത്തെ മണ്ണ് കടലെടുത്തു,പകരം അടിഞ്ഞ്കൂടിയത് ടണ്‍ കണക്കിന് മാലിന്യങ്ങള്‍; ദുരിതത്തിലായി നൂറോളം മത്സ്യത്തൊഴിലാളികള്‍


Advertisement

നന്തിബസാര്‍: കോടിക്കല്‍ കടപ്പുറത്ത് മാലിന്യം കരയ്ക്കടിഞ്ഞ് ദുരിതത്തിലായി മത്സ്യത്തൊഴിലാളികള്‍. ശക്തമായ തിരമാലയില്‍ കരയിലെ മണ്ണ് കടലിലേക്ക് ഉള്‍വലിയുകയും പകരം മാലിന്യക്കൂമ്പാരങ്ങള്‍ കരയ്ക്കടിഞ്ഞിരിക്കുകയാണ്.

Advertisement

മാലിന്യങ്ങള്‍ കരയ്ക്കടിഞ്ഞത് കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് വളളങ്ങല്‍ വയ്ക്കാന്‍ സ്ഥലമില്ലാതായിരിക്കുകയാണ്. കൂടാതെ ടണ്‍കണക്കിന്  മാലിന്യങ്ങള്‍ കടപ്പുറത്ത് അടിഞ്ഞതിനാല്‍ മത്സ്യബന്ധനത്തിന് വളളങ്ങല്‍ കടലിലേക്ക് ഇറക്കുന്നതിനും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

Advertisement

രണ്ടാഴ്ചത്തോളമായി  മാലിന്യങ്ങള്‍  കരയ്ക്കടിഞ്ഞിട്ട്. 500 ഓളം മത്സ്യബന്ധനത്തൊഴിലാളികളാണ് സമീപ പ്രദേശത്തുളളത്. ദിവസേന നൂറ്കണക്കിന് വളളങ്ങളാണ് മത്സ്യബന്ധനത്തിനായി ഇവിടെ നിന്നും പോകുന്നത്. മണ്ണൊലിച്ച് കടലിന്റെ അടിഭാഗത്തെ കല്ല് പോലും പുറത്തേക്ക് വന്നതിനാല്‍ മത്സ്യ തൊഴിലാളികള്‍ ആശങ്കയിലും ഭീഷണിയിലുമാണുളളത്.

Advertisement

കഴിഞ്ഞ ദിവസം സ്ഥലം എം.എല്‍.എ കടപ്പുറം സന്ദര്‍ശിച്ചിരുന്നു. എങ്കിലും രണ്ടാഴ്ചയിലേറെയായി യാതൊരു പരിഹാരവും ആയിട്ടില്ല. നിലവില്‍ മാനിന്യങ്ങള്‍ കടപ്പുറത്ത് നിന്നും നീക്കം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ പ്രദേശത്തെ വളളങ്ങള്‍ വയ്ക്കുവാന്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. എത്രയും പെട്ടെന്ന് തന്നെ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.